ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, June 2, 2007

അല്‍പ്പം വികൃതികളുടെ ഓര്‍മ്മകള്‍.......

ഏഴാം മൈലില്‍ ആയിരുന്നു കോട്ടയത്തെ പഠനകാലത്തെ താമസം. റബ്ബര്‍ മരങ്ങള്‍ക്കു നടുവില്‍ ശാന്തമായ സ്ഥലത്തു ധാരാളം മുറികളുള്ള ഒരു പഴയ തറവാട്‌. എല്ലാ പരീക്ഷകളും(അതു സീരീസൊ, സീരിയസൊ ആകട്ടെ) അവിടെ ആഘോഷങ്ങളായിരുന്നു. അവിടുത്തെ താമസക്കാരില്‍ ഇലക്ട്രോണിക്സുകാരായി ബിമലും ഞാനും. ഇലക്ട്രിക്കല്‍കാരായി ബെന്‍സീര്‍, നൗഷാദ്‌, സുജിത്‌ തുടങ്ങിയവരും. വാടക തരാത്ത സ്ഥിര താമസക്കാരായി ഫൈസി, കിഷോര്‍, രഞ്ജിത്ത്‌, ജോബിന്‍ എന്നിവരും. ഏഴാം മൈലില്‍ മറ്റിടങ്ങളിലെ അന്തേവാസികളായിരുന്ന ധനേഷ്‌, നോയല്‍, റോബി, രാകേഷ്‌, ഡെറിക്‌ എന്നിവരും ഇടക്കാലങ്ങളിലെ ആഘോഷമായി അഭിലാഷ്‌, നിഷാദ്‌, ജുനൈസ്‌, കാംചലബ്ധന്‍,അനീഷ്‌, കെല്‌വിന്‍, ജിനേഷ്‌ തുടങ്ങിയവരും, എല്ലാവരും പഠിച്ചതു ചോര്‍ത്തിക്കൊണ്ടുപോകാന്‍ സ്ഥിരമായി അവസാന ദിവസം മാത്രം എത്തുന്ന ജേക്കബ്‌, ഇനി എന്തെങ്കിലും പഠിക്കാന്‍ ഉണ്ടോ എന്നറിയാന്‍ എത്തുന്ന വിപിന്‍ കോര, പഠിച്ചതു ബാക്കിയുള്ളവരെ പഠിപ്പിക്കാനും എന്നെ ചുരുട്ടിക്കൂട്ടി ഒരുമൂലക്കാക്കി പരീക്ഷയുടെ പിരിമുറുക്കം കുറക്കാനുമായി എത്തുന്ന എഡ്‌വിന്‍, പരീക്ഷ സമയങ്ങളില്‍ പഠിക്കുക എന്ന ഒറ്റ ഉദ്ദേശവുമായി എത്തി നിരാശനായി മടങ്ങുന്ന കൊച്ചു വിഷ്ണു, വലിയവലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും വളരെ വേഗത്തിലുള്ള സംസാരവുമായി എത്തുന്ന വലിയ വിഷ്ണു, കയറ്റം കയറാന്‍ പാടുപെടുന്ന ഒരു വണ്ടിയുമായി (വണ്ടിയുടെ കുഴപ്പമാണൊ?) ഇടക്കിടെ വന്നെത്തി കുറെ ചിരിച്ചു തീര്‍ത്തും അവിടുള്ള വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തും പോകുന്ന എമില്‍ എന്നിവര്‍. ഇവരൊക്കെയാണു അവിടുത്തെ സ്ഥിരം സാന്നിദ്ധ്യങ്ങള്‍.

പരീക്ഷകളുടെ ഇടദിനങ്ങളിലാണു മിക്കവാറും വികൃതികള്‍ക്കു തുടക്കം. അതിനു ഇലക്ട്രിക്കല്‍സെന്നോ ഇലക്ട്രോണിക്സ്‌കാരെന്നൊ വ്യത്യാസമില്ല. ഇതിലെല്ലാം സജീവ സാന്നിദ്ധ്യമായിട്ടുള്ളത്‌ ബിമലിന്റെ 14" ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ മോണിറ്ററുള്ള കമ്പ്യൂട്ടറാണ്‌. അതിലെ പടങ്ങളെ നോക്കിയാണു ഞങ്ങള്‍ പടങ്ങള്‍ വരച്ചത്‌. അതില്‍ തന്നെയാണു ക്വിസ്‌ ചോദ്യങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടതും.

കാമ്പസ്സുകളില്‍ വികൃതികള്‍ക്കു ഒപ്പമുണ്ടായിരുന്നവര്‍ ഏറെയാണ്‌.
ദര്‍പ്പണം മാഗസിനിലെ സജീവ സാന്നിദ്ധ്യമായി കാംചലബ്ദന്‍, നിര്‍മല, ധനേഷ്‌, ദീപ, ഹന്‍സ തുടങ്ങിയവര്‍....

അത്തപ്പൂക്കളങ്ങളുടെ നിര്‍മ്മാണങ്ങളില്‍ അനീഷായിരുന്നു സജീവ സാന്നിദ്ധ്യം. സ്റ്റാര്‍ട്‌ ചെയ്തു നിര്‍ത്തിയ വണ്ടിയുടെ വെളിച്ചത്തില്‍ തുമ്പപ്പൂ പറിക്കുന്നതും പാതിരാത്രിയില്‍ മരങ്ങളില്‍ കയറുന്നതും ഓര്‍ക്കാനിന്നു എന്തു സുഖം.

ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന വലിയ ഒരു കൂട്ടായ്മ നിഖില്‍ രാജിന്റെയും റിന്‍സിയുടെയും നേതൃത്തത്തില്‍ അനീഷ്ം എല്‍ദൊസ്ം റ്റീനയുമൊന്നിച്ച്‌ ചെയ്ത വെര്‍റ്റ്യൊസൊയുടെ ബാക്ക്‌ സ്റ്റേജിന്റെ ജോലിയാണ്‌.

ഇവയിലുള്‍പ്പെടുത്തിയിരിക്കുന്ന ഒട്ടുമിക്ക പടങ്ങള്‍ക്കുവേണ്ടി ഞാനാദ്യം വിളിച്ചതും ശേഖരിച്ചു തന്നതും വിഷ്ണു ആണ്‌. അതിന്റെ നന്ദി കൂടി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

ഇതില്‍ ഉള്‍പ്പെടുത്താന്‍ പട്ടുന്ന പടങ്ങള്‍ ഏതെങ്കിലും നിങ്ങളുടെ കൈകളിലുണ്ടെങ്കില്‍ ദയവായി അയച്ചു തരിക.

ഇവിടെ വികൃതികളുടെ ഓര്‍മ്മകള്‍ ഞാന്‍ നിര്‍ത്തുന്നു, ഇനി ഇതു തുടരേണ്ടതു നിങ്ങളാണ്‌. നിങ്ങളുടെ ഓര്‍മ്മകള്‍, അഭിപ്രായവും എഴുതുക.....

19 comments:

വിഷ്ണു | Vishnu said...

Machu...Satyam parayamello...ee vivaranam keetapol onnum koodi padichalo ennu enikku thonni poyi!!

M.i.N.d.Z said...

Machu...ee vivaranam kettapol onnu koodi padicahlo ennu njan aagrahichu poyi!!

Irshad said...

MINDS aarudethaanennu enikku manassilaayilla. athinte address kandappol njaan viswas~ine orthu pokunnu. 7th mile-le sthiram visitorsil oraal. sorry, njaan vittu poyathil oraal. kshama chodikkunnu.

തറവാടി said...

:)

Anonymous said...

vikrithikal ividam kondoonnum therilla ennariyam...thudarkadakal pratheshikkunnu...

Irshad said...

ente vikrithikalkkitayil ingane oru vikrithi undaavum ennu karuthiyilla. Anonymous posting njaan pratheekshikkunnilla koottukaare....
nammalokke address ullavaralle..

Derick Thomas said...

ennalum machoo.. thakrppan. pritheykich nammude madya virudha pracharanam kandappol chiri varunnu.

bakki namukk iniyum ezhuthi pidippikkam...
list namukk theerumanikkam
Adyathethu Exam mudakkal thanne aavatte.

Pinne athil paranja aal viswas alla ketto. avanum innale confused ayirunnu.

ജോബിന്‍ said...

Congratzzzz Machu...

Machu is unique n Different....

Continue with your(our) vikrithi...

All the best..

ജോബിന്‍ said...
This comment has been removed by the author.
ധനേഷ് said...

Kidilam..
verum kidilamalla kidilolkkidilam..
nammalude thonnyaasangal thangalude narmabodathinoppam adayum chakkarayum pole yojichirikkukayalle....

Ithrayum pora... oralpam koodi detaild aakanam...
sambhavangal(rasakaramallatha sambhavangal namukkillallo)ethengilum vyakthamayi ormippikkanamengil ennodu oru vakku paranjal mathi

Irshad said...

ഇതുവഴി വന്നു പോയവര്‍ക്കൊക്കെ നന്ദി. അഭിപ്രായം ഇടുന്നതില്‍ പെരുത്ത സന്തോഷം.

ധനേഷേ, എഴുതാന്‍ ഇങ്ങനെയൊരിടം ഉള്ളതു വൈകിയാണ്‌ നാം അറിയുന്നതു. ഇവിടെ അക്ഷരങ്ങളറിയാവുന്ന എല്ലാവര്‍ക്കും ഇരിപ്പിടമുണ്ട്‌. നീയൊക്കെയ്‌ കടന്നു വന്നാല്‍ മുന്‍ നിരയില്‍ ഇരിക്കാം.

വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ എന്തെങ്കിലും എഴുതുക. എല്ലാവരും. എന്റെ വികൃതിയില്‍ നിങ്ങളുടെ വികൃതിക്കും ഇടമുണ്ട്‌.

Biju said...

മച്ചൂ..
നീ ഇലക്ഷന്‍ കാലത്തെക്കുറിച്ചു ഒന്നും പറഞ്ഞതായിക്കണ്ടില്ല..

അതും വളരെ രസകരമായ ഓര്‍മ്മകളെ സമ്മാനിച്ചതല്ലെ??

Irshad said...

പ്രിയപ്പെട്ട വഴിപോക്കാ,
ഇലക്ഷന്‍ കാലങളില്‍ ഏറ്റവും കൂടുതല്‍ കടന്നു പോയതു നിങളുടെ വഴിയെയാണ്. എണ്ണക്കലും കൊട്ടാരവും മറാക്കാന്‍ കഴിയുമൊ? അവിടുത്തെ ഓര്‍മകള്‍ ഏഴാം മൈലിലേതിനേക്കാള്‍ എത്ര കൂടുതലാണ്. അവയൊക്കെ പകര്‍ത്തേണ്ടതുണ്ട്. പക്ഷെ ഇലക്ഷനും രാഷ്ട്രീയവും നമുക്കു വിക്രിതികളായിരുന്നില്ലല്ലൊ? എങ്കിലും അവയൊക്കെ വരും പോസ്റ്റുകളില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

jofin said...

Superb,,,,,,,,,machu,,plz dont stop.........

ഒറ്റയാന്‍ | Loner said...

നിനക്ക് MINDS-നെ മനസ്സിലായില്ലേ?
അതു നമ്മുടെ കൊച്ചു വിഷ്ണുവാടാ.

പിന്നെ, തുടക്കം തകര്‍പ്പനായിട്ടുണ്ട്.

Irshad said...

നന്ദി, ജോഫിന്‍& ജിനീഷ്. സന്ദര്‍ഷിച്ചതിലും അഭിപ്രായം ഇട്ടതിലും പെരുത്ത സന്തോഷം. MINDS~നെ പിടി കിട്ടിയിരുന്നു. പക്ഷെ empty~യെയും insight~ നെയും പിടികിട്ടിയില്ല

Biju said...

ഇര്‍ഷൂ..

ഒരുപാട് സന്തോഷം തൊന്നാറുണ്ടു നിന്ടെ പോസ്റ്റുകള്‍ കാണുമ്പൊള്‍.....ഒരു പാട് നഷ്ടബോധവും...

ആ‍ കാലം ഒരു സിനിമയിലെന്ന പോലെ മനസ്സിലൂടെ കടന്നുപോകും..

ദീപ said...

irshade.....
ee bloginu nandi....
collegele nammude dinagal ippolum manasil niranju nilkkunnu....
65 perudeyum oru ormacheppayi ee blog........
vikruthikal vallathum undenkil njanum ormayil ninnum podi thatti edukkatte...
pinne...............

march---16..............

puthiya jeevitham puthiya thudakkam...............
ennalum bloginu vendiyum samayam kandethane......
ninakkum(alla ningalkkum) bloginum ella vidha asamsakalum nerunnu

deepa

ദീപ said...
This comment has been removed by the author.

പഴയ ചില വികൃതികള്‍