ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.
Showing posts with label വര. Show all posts
Showing posts with label വര. Show all posts

Tuesday, November 19, 2013

ചായം... ചമയം....

മകന്റെ നിര്‍ബന്ധത്താല്‍ ഇപ്പോള്‍ ഇടയ്ക്കിടക്കു അവനു ചായമടിക്കാനുള്ള പടങ്ങള്‍ വരയ്ക്കാറുണ്ട്.
അങ്ങനെ മകന്‍ ചായമടിക്കുന്നതിന്റെ ഇടവേളകളില്‍,  ഞാന്‍ ബോറഡി മാറ്റിയപ്പോള്‍ പിറവിയെടുത്ത ചില ചിത്രങ്ങള്‍....  
 

ഇങ്ങനെ ക്രയോണ്‍സ് ഉപയോഗിച്ചു കളര്‍ ചെയ്യുന്നതാണ് അവനു കൂടുതലിഷ്ടം....





വാട്ടര്‍ കളര്‍ ഉപയോഗിക്കുമ്പോള്‍ ചായം കൊണ്ട് കളിക്കുന്നതിനേക്കാള്‍ അവനിഷ്ടം വെള്ളം കൊണ്ട് കളിക്കുന്നതാണ്.



ഞങ്ങളുടെ വരയും ചായം പൂശലുമൊക്കെ ഇടയ്ക്കു റൂമിന്റെ ഭിത്തിയിലുമാകാറുണ്ട്..... 


Tuesday, December 23, 2008

ക്രിസ്തുമസ് കാല വികൃതി

കുറച്ചു കാലമായി ഇതില്‍ എന്തെങ്കിലുമൊരു വികൃതി അവതരിപ്പിച്ചിട്ട്. ഒരുപാട് വികൃതികളൊന്നുമില്ലാതെ ഒരു വര്‍ഷം കടന്നു പോകുന്നു. ഈ ക്രിസ്തുമസ് കാലത്ത്, എനിക്കു കിട്ടിയ ക്രിസ്തുമസ് കൂട്ടുകാരനാണ് “സനിത്ത്”. എന്തെങ്കിലും സമ്മാനം കൊടുക്കണമെല്ലോ എന്നാലോചിച്ചു പല കടകളിലും കയറിയിറങി. മനസ്സിനിഷ്ടപ്പെട്ട ചെലവു കുറഞ്ഞ സാധനങള്‍ ഒന്നും കിട്ടാതെ തിരികെ വന്നപ്പോളാണു അവന്റെ തന്നെ ഒരു പടം വരച്ചു നല്‍കാം എന്നു തോന്നിയത്. ഇപ്പോള്‍ ഞാനും അവനും ഹാപ്പി....

ഇതാണെന്റെ കൂട്ടുകാരന്‍..... നോക്കിവരക്കാന്‍ ഉപയോഗിച്ച ഒര്‍ജിനലാണൊപ്പം....



നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ
“ക്രിസ്തുമസ് - പുതുവത്സരാശംസകള്‍”

Wednesday, September 5, 2007

2007-ലെ എന്റെ ഓണക്കാലം

ആഘോഷങളുടെ ഒരു ഓണക്കാലം കൂടി കടന്നുപോയി. പൂക്കളം തീര്‍ക്കലും, വടം വലിയും, നാടന്‍ പാട്ടുകളും ഒക്കെ ചേര്‍ന്ന ഒരു ഓണക്കാലം. ആ ആഘോഷദിനങളിലെ എന്റെ വികൃതികളില്‍ ചിലവയുടെ ചിത്രങളാണിവിടെ......


മണ്ണില്‍ രൂ‍പം തീര്‍ക്കും മുന്‍പു....


മണ്ണില്‍ തീര്‍ത്ത രൂപം


പൂവിട്ടപ്പോള്‍ ഇങനെയായിപ്പോയി


എന്റെ കൂട്ടുകാരിലൊരാളെ (നിതിന്‍) വരക്കാന്‍ ശ്രമിച്ചതാണ്. ഓണക്കാല വികൃതികള്‍ ഒന്നിച്ചു കിടക്കട്ടെ എന്നു കരുതി.

പഴയ ചില വികൃതികള്‍