ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, December 23, 2008

ക്രിസ്തുമസ് കാല വികൃതി

കുറച്ചു കാലമായി ഇതില്‍ എന്തെങ്കിലുമൊരു വികൃതി അവതരിപ്പിച്ചിട്ട്. ഒരുപാട് വികൃതികളൊന്നുമില്ലാതെ ഒരു വര്‍ഷം കടന്നു പോകുന്നു. ഈ ക്രിസ്തുമസ് കാലത്ത്, എനിക്കു കിട്ടിയ ക്രിസ്തുമസ് കൂട്ടുകാരനാണ് “സനിത്ത്”. എന്തെങ്കിലും സമ്മാനം കൊടുക്കണമെല്ലോ എന്നാലോചിച്ചു പല കടകളിലും കയറിയിറങി. മനസ്സിനിഷ്ടപ്പെട്ട ചെലവു കുറഞ്ഞ സാധനങള്‍ ഒന്നും കിട്ടാതെ തിരികെ വന്നപ്പോളാണു അവന്റെ തന്നെ ഒരു പടം വരച്ചു നല്‍കാം എന്നു തോന്നിയത്. ഇപ്പോള്‍ ഞാനും അവനും ഹാപ്പി....

ഇതാണെന്റെ കൂട്ടുകാരന്‍..... നോക്കിവരക്കാന്‍ ഉപയോഗിച്ച ഒര്‍ജിനലാണൊപ്പം....നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ
“ക്രിസ്തുമസ് - പുതുവത്സരാശംസകള്‍”

പഴയ ചില വികൃതികള്‍