ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, November 19, 2013

ചായം... ചമയം....

മകന്റെ നിര്‍ബന്ധത്താല്‍ ഇപ്പോള്‍ ഇടയ്ക്കിടക്കു അവനു ചായമടിക്കാനുള്ള പടങ്ങള്‍ വരയ്ക്കാറുണ്ട്.
അങ്ങനെ മകന്‍ ചായമടിക്കുന്നതിന്റെ ഇടവേളകളില്‍,  ഞാന്‍ ബോറഡി മാറ്റിയപ്പോള്‍ പിറവിയെടുത്ത ചില ചിത്രങ്ങള്‍....  
 

ഇങ്ങനെ ക്രയോണ്‍സ് ഉപയോഗിച്ചു കളര്‍ ചെയ്യുന്നതാണ് അവനു കൂടുതലിഷ്ടം....

വാട്ടര്‍ കളര്‍ ഉപയോഗിക്കുമ്പോള്‍ ചായം കൊണ്ട് കളിക്കുന്നതിനേക്കാള്‍ അവനിഷ്ടം വെള്ളം കൊണ്ട് കളിക്കുന്നതാണ്.ഞങ്ങളുടെ വരയും ചായം പൂശലുമൊക്കെ ഇടയ്ക്കു റൂമിന്റെ ഭിത്തിയിലുമാകാറുണ്ട്..... 


പഴയ ചില വികൃതികള്‍