ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, August 28, 2009

ഓണം -2009

ഇതു സ്ഥിരം ഓണക്കാല വികൃതി.
ഓഫീസിലെ പൂക്കളമത്സരത്തിനു പൂക്കളം തീര്‍ക്കല്‍.

പടം മാറ്റിയും തിരുത്തിയും വരച്ചു കഷ്ടപ്പെട്ടതു അശ്വതിയാണ്.
ടീം ലീഡര്‍ സുദീപിന്റെ നേതൃത്ത്വത്തില്‍ സനിത്ത്, മുരളി, തിരുവരംഗന്‍, വാസു, ജയന്ത് തുടങ്ങിയവരുടെ ആദ്യാവസാന സജീവ രാത്രി സാനിദ്ധ്യം മണ്ണില്‍ ഇത്രയുമൊക്കെ തീര്‍ത്തു. വന്നും പോയും സഹായം നല്‍കിയവര്‍ ഒരുപാട്. രാത്രി വൈകിയുള്ള പൂവ് ഒരുക്കലിനും, അതിരാവിലെയുള്ള പൂവിടലിനും പെണ്‍കുട്ടികളടക്കമുള്ള ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍പേരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒടുവില്‍ സെക്കന്റ് പ്രൈസും.
പൂവിടാനായി മണ്ണില്‍ തീര്‍ത്തരൂപം

ഒടുവില്‍ പൂവിട്ടപ്പോള്‍


7 comments:

പഥികന്‍ said...

സ്ഥിരം ഓണക്കാല വികൃതി....
ഓഫീസിലെ പൂക്കളമത്സരത്തിനു തീര്‍ത്ത പൂക്കളം.

വേദ വ്യാസന്‍ said...

നല്ല പൂക്കളം...

Kamchalabdhan said...

പൂക്കളം അടിപൊളി പുതുമ തോനുന്നുണ്ട്‌ പക്ഷെ ഈ activity യില്‍ യാതൊരു പുതുമയും തോനുന്നില്ല നീ എവിടെ ചെന്നാലും ഈ പൂക്കളത്തിന്റെ മുന്നിരയിലുണ്ടാകുമല്ലോ??? ഇപ്പൊ ഒരു സംശയം നിനക്ക് side business ആയി "പൂ " കച്ചോടം ഉണ്ടോ??

ചെലക്കാണ്ട് പോടാ said...

കണ്‍ഗ്രാറ്റ്സ്....

പൂക്കളം വളരെ നന്നായിട്ടുണ്ടായിരുന്നു.
പക്ഷേ പതിവ് പോലെ പഥികനെ തലേന്ന് അവിടെ അധികം കാണാനായില്ലല്ലോ...

ട്രീറ്റ് കിട്ടിയില്ല കേട്ടോ....

നമുക്കൊരു പ്രോത്സാഹനം കിട്ടി :)

ആരാ ഈ അശ്വതി... ;)

വിഷ്ണു said...

രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടരുത് എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട്......അടുത്ത തവണ ഒന്നാം സ്ഥാനം കിട്ടിയ പൂക്കളത്തെ പറ്റി എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകള്‍

കൊറ്റായി said...

നന്നായിരിക്കുന്നു....

deepa said...

നന്നായിട്ടുണ്ട് കേട്ടോ...ഓണാശംസകള്‍്

പഴയ ചില വികൃതികള്‍