ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, October 8, 2010

നുറുങ്ങുകള്‍

പൊന്മുടിക്കുള്ള വഴി

തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടില്‍ കൂട്ടുകാരൊത്തു സൊറപറഞ്ഞിരിക്കുന്നതിനിടയില്‍ ആരോചോദിച്ചു.
ഏതുവഴിയാടാ പൊന്മുടിക്കു പോകുന്നതു?
രാജീവ്: അതു കാട്ടാക്കട വഴിയാ

കാട്ടാക്കട എതിര്‍ദിശയിലുള്ള സ്ഥലമാണെന്നറിയാവുന്ന കൂട്ടുകാര്‍ കളിയാക്കി. സ്ഥലവും വഴിയുമൊന്നും അറിയാന്‍ വയ്യെങ്കില്‍ മിണ്ടാതിരുന്നു കൂടേ?

രാജീവ് : എന്താ കാട്ടാക്കട വഴി പൊന്മുടിക്കു പോയിക്കൂടെ?
കൂട്ടുകാര്‍: പറ്റില്ല, അതു എതിര്‍ദിശയിലുള്ള സ്ഥലമല്ലേ? അതുവഴിയെങ്ങനാ പൊന്മുടിക്കു പോകുക?
രാജീവ്: ഹും, എന്നാല്‍ പറയൂ, പിന്നെങ്ങനയാ കാട്ടാക്കടയിലുള്ളവര്‍ പൊന്മുടിക്കു പോകുക?

താമസിച്ചേ വരൂ...

ഒരു പാര്‍ട്ടിക്കിടയില്‍ നല്ല ഫോമില്‍ നില്‍ക്കുന്ന ശ്രീജിത്തിന്റെ മൊബൈലില്‍ ഒരു കോളെത്തി. വീട്ടില്‍ നിന്നുമാണ്, ആരും ബഹളമുണ്ടാക്കരുത് എന്ന ഓര്‍മപ്പെടുത്തലോടെ അവന്‍ സംസാരിച്ചു തുടങ്ങി.

അപ്പാ, ഞാനിന്നു താമസിച്ചേ വരൂ, കഴിച്ചിട്ടേ വരൂ എന്നൊക്കെ പറയുന്നതു കേട്ടു.

പാര്‍ട്ടി വീണ്ടും മുന്നോട്ടു പോയി. സമയം ഒരുപാടായി. ഒടുവില്‍ കിടക്കാന്‍ പായ വിരിക്കുന്ന ശ്രീജിത്തിനോട് കൂട്ടുകാര്‍ ചോദിച്ചു.

ഡാ, നീ വീട്ടില്‍ പോകുന്നില്ലേ?
ശ്രീജിത്ത്: ഞാനിന്നു അവിടേക്കു ചെല്ലില്ലെന്നു വീട്ടില്‍ വിളിച്ചു പറഞ്ഞതു നിങ്ങള്‍ കേട്ടില്ലേ?

കൂട്ടുകാര്‍: നീയിന്നു താമസിച്ചേ ചെല്ലു എന്നല്ലേ പറഞ്ഞതു? കള്ളം പറയുന്നോ?
ശ്രീജിത്ത്: അങ്ങനെ പറയരുതു. എനിക്കു കള്ളം പറയുന്നതു ഇഷ്ടമല്ല, പ്രത്യേകിച്ചും വീട്ടുകാരോട്.

കൂട്ടുകാര്‍: അപ്പോള്‍ പിന്നെ നീ പറഞ്ഞതെന്താ?
ശ്രീജിത്ത്: താമസിച്ചേ ചെല്ലൂ എന്നു പറഞ്ഞാല്‍ “ഇന്നിവിടെ താമസിച്ചിട്ടു നാളയേ ചെല്ലൂ എന്നാണ്”. കഴിച്ചിട്ടേ ചെല്ലൂ എന്നാല്‍ “അല്പം മദ്യം കഴിച്ചിട്ടേ ചെല്ലൂ എന്നും”. മനസ്സിലായോ?


പഠനം

പാതിരാത്രിയില്‍ ഉണ്ണാതെയും ഉറങ്ങാതെയുമിരുന്ന് അടുത്ത ദിവസത്തെ പരീക്ഷക്കായി പഠിക്കുന്ന നൌഷാദിനെ നോക്കി, ഒരു ഉറക്കം കഴിഞ്ഞു എണീറ്റ ഫൈസി ചോദിച്ചു
എന്തുവാഡേയിതു, എന്തു പഠിത്തമാ? ഭക്ഷണം കഴിച്ചിട്ടു പോയിക്കിടന്നുറങ്ങഡാ...
നൌഷാദ് : ഉം.... എന്താ?
ഫൈസി : ഗുണദോഷിക്കുകയാണെന്നു വിചാരിക്കരുതു, നമ്മളൊക്കെ പഠിക്കുന്നതു വരും കാലത്തു നന്നായി തിന്നാനും ഉറങ്ങാനും വേണ്ടിയിട്ടല്ലേ? അതിനാല്‍ ഭക്ഷണവും ഉറക്കവും കഴിഞ്ഞുള്ള പഠനമേ പാടുള്ളൂ.

30 comments:

പഥികന്‍ said...

വിവിധയിടങ്ങളില്‍ വിവിധ കാലങ്ങളില്‍ കണ്ടുമുട്ടിയ കൂട്ടുകാരെ ഓര്‍മിപ്പിക്കുന്ന മറക്കാനാവാത്ത ചില തമാശ നുറുങ്ങുകള്‍

Shukoor Cheruvadi said...

വികൃതികള്‍ക്ക് നല്ല നിലവാരമുണ്ട്. പക്ഷെ അവസാനത്തെ,
" സത്യത്തില്‍ നമ്മളൊക്കെ പഠിക്കുന്നതു വരും കാലത്തു നന്നായി തിന്നാനും ഉറങ്ങാനും വേണ്ടിയിട്ടല്ലേ? അങ്ങനെയാണെങ്കില്‍ പിന്നെ അതൊക്കെ ഉപേക്ഷിച്ചുള്ള പഠിത്തം പാടില്ല, അതൊക്കെ കഴിഞ്ഞുള്ള പഠിത്തം മതി. പോയിക്കിടന്നുറങ്ങഡാ ചെക്കാ"
എന്നത് ഒരു ജൂഹ കഥയെ ഓര്‍മ്മിപ്പിക്കുന്നു.

ആശംസകള്‍.

the man to walk with said...

:)
thamasha nannayi

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

good jokes.

ഉമേഷ്‌ പിലിക്കൊട് said...

ആശാനെ ഇത് കൊള്ളാം

ഹംസ said...

നുറുങ്ങുകള്‍ എല്ലാം നന്നായി ..
താമസിച്ചേ വരൂ.. അടിപൊളിയായി ...

യൂസുഫ്പ said...

നുറുങ്ങുകൾ നന്നായിട്ടുണ്ട്.

ഒഴാക്കന്‍. said...

നുറുങ്ങുകൾ :)

ശ്രീ said...

ഐഡിയകള്‍ അപാരം തന്നെ...

:)

perooran said...

good jokes

പട്ടേപ്പാടം റാംജി said...

നുറുങ്ങുകള്‍ നന്നായിരുന്നു.
താമസിച്ചേ വരൂ...

സലാഹ് said...

:)

റ്റോംസ് കോനുമഠം said...

നന്നയിരിക്കുന്നു മാഷേ,
മിനി കഥകള്‍ക്കായി ഇനിയും വരും

Jishad Cronic said...

കൊള്ളാം നന്നായിട്ടുണ്ട്...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നുറുങ്ങുകള്‍ എല്ലാം നന്നായി

Echmukutty said...

നുറുങ്ങുകൾ രസകരം!

MyDreams said...

:)

ഭൂതത്താന്‍ said...

നന്നായിട്ടുണ്ട് .....

junaith said...

താമസിച്ചേ ചെല്ലൂ എന്നത് കലക്കി...
പുതിയ വികൃതികളും കുസൃതികളും പോരട്ടെ..

പഥികന്‍ said...

അഭിപ്രായങ്ങളറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

ManzoorAluvila said...

നല്ല സരസമായ നുറുങ്ങുകൾ..ആശംസകൾ

പ്രദീപ്‌ said...

ഗുരുവേ ഇപ്പോള്‍ പഴയ പോലെ പോസ്റ്റുകള്‍ ഇടുന്നില്ലല്ലോ ?? what happened ??

പഥികന്‍ said...

പ്രദീപെ,
സമയക്കുറവു തന്നെ മുഖ്യ കാരണം. വലിയ പണിത്തിരക്ക്. ഗൂഗിള്‍ ബസ്സു മറ്റൊരു കാരണം.

ഇടവേളകള്‍ കൂടുന്നതില്‍ എനിക്കും വിഷമം തോന്നുന്നതിനാലാണ് പൂര്‍ണ്ണ സ്സംതൃപ്തിയോടെയല്ലെങ്കിലും ഇതുപോലുള്ള ചെറിയ ഐറ്റംസും പടങ്ങളും ഇടുന്നത്.

എന്‍.ബി.സുരേഷ് said...

അല്ല എനിക്കും ഒരു ചോദ്യമുണ്ട്. കാട്ടാക്കട വഴി പൊന്മുടിക്ക് പൊയ്ക്കൂടേ? വെള്ളയമ്പലത്തുനിന്നും തിരുമല വഴി മലയിങ്കീഴ് വഴി കാട്ടാക്കടയെത്തി പൂവച്ചൽ വഴി കുറ്റിച്ചൽ വഴി നെടുമങ്ങാട് എത്താതെ നമ്മൾ പൊന്മുടിക്ക് പോയിട്ടുണ്ടല്ലോ....

തമാശകൾ കൊള്ളാം.

pulari said...

ആശംസകൾ....

പള്ളിക്കരയില്‍ said...

ഫലിത നുറുങ്ങുകൾ‌ നന്നായി രസിച്ചു. ആശംസകൾ

നിശാസുരഭി said...

നന്നായി തമാശകള്‍ :)

ഭായി said...

ഇവരെല്ലാം നല്ല പാർട്ടികളാ...:)

ഭാനു കളരിക്കല്‍ said...

കൊള്ളാമല്ലോ ഫലിതങ്ങള്‍ :)

പള്ളിക്കരയിൽ said...

മന:പ്രസാദകരങ്ങളായ ഫലിതങ്ങൾ.. നന്ദി.

പഴയ ചില വികൃതികള്‍