ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, February 3, 2009

ക്രേസി ഈയെല്‍

കോട്ടയത്തെ പഠനകാലത്ത് എന്റെ സഹ-അന്തേവാസിയായിരുന്ന ബിമലും, വാടക തരാതെ അന്തേവാസികളെപ്പോലെ കഴിഞ്ഞിരുന്ന ജോബിനും ധനേഷും എഡ്വിനും, എന്റെ ആദ്യപോസ്റ്റില്‍ തന്നെ വിശദമായി പരിചയപ്പെടുത്തിയിരുന്ന, “കൂട്ടുകാരന് ഉറക്കം വരുന്നു എന്നു കേട്ടാല്‍ ഉറങ്ങിപ്പോകുന്ന,“ നല്ല നാടന്‍പാട്ടുകാരനും നാട്ടുവൈദ്യനും കൂടിയായ അഭിലാഷ് .E.L ഉം (ക്ലാസ്സില്‍ ഈ പേരുകാര്‍ രണ്ടുണ്ടായതിനാല്‍ ഈയെല്‍ എന്നു ചുരുക്കി വിളിച്ചു പോന്നു) ശ്രീജിത്ത്, ജയകൃഷ്ണന്‍(ജെകെ), രഞ്ചി,കൊച്ചുവിഷ്ണു(അതും രണ്ടുണ്ടായിരുന്നതിനാല്‍ ഇങനെ വിളിക്കും, ഇപ്പോള്‍ നാടുവിട്ടു) എന്നിവരാണ് അനന്തപുരിയില്‍ എന്റെ കൂട്ടുകാരായുള്ള കോട്ടയത്തെ സഹപാഠികള്‍. ഈയെലും ഞാനുമൊഴിച്ചുള്ളവരെല്ലാം ഒന്നിച്ചു കഴിയുന്നു. ഒരു പ്രതികാരമെന്നപോലെ വാടക കൊടുക്കാതെ ഞാനും ഈയെലും ഇടക്ക് അവിടെ കഴിയാറുണ്ട്. ട്രീറ്റുകള്‍ എന്നപേരിലറിയപ്പെടുന്ന കൊലവിളിക്കായുള്ള കൂടിച്ചേരലുകള്‍, സിനിമകാണല്‍ എന്നിവയാണ് ഒന്നിച്ചുള്ള പരിപാടികള്‍. ഇവക്കിടയിലെ ചെറിയ ചെറിയ അബദ്ധങള്‍ കഥകളാക്കി മാലോകരെ അറിയിക്കലാണ് ഒരു വികൃതി. അങനെയൊന്നാണ് താഴെ.....

********************************************************************************


പ്രത്യേകിച്ചു പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലാത്ത ഒരു ശനിയാഴ്ച.

പതിവുപോലെ വീട്ടിലിരുന്നു ബോറഡിച്ചപ്പോള്‍ ഈയെല്‍ ഓഫീസിലെത്തി. അവധിയായതിനാല്‍ ഏറെപ്പേരൊന്നും വന്നിട്ടില്ല. എങ്കിലും പതിവു ജോലികള്‍ ചെയ്യാമെന്നു കരുതി, ഗുഡ് മോര്‍ണിംഗ്- ഗുഡ്നൈറ്റ് മെയിലുകളും ഓര്‍ക്കൂട്ടുമൊക്കെ നോക്കികിടിലമളിയാ, സൂപ്പര്‍, എന്തുണ്ട് വിശേഷം, ഹാപ്പി ബെര്‍ത്ത് ഡേ, ചിലവു വേണം - എപ്പോള്‍ തരും?” തുടങിയ പതിവു മറുപടികളും സ്ക്രാപ്പുകളും ചാമ്പി വീണ്ടും ബോറഡിച്ചപ്പോള്‍ പുറത്തേക്കിറങ്ങി, മാനവീയം വീഥിയില്‍ വയലാറിനു കൂട്ടായി നിന്നു ഇങ്ങനെ ചിന്തിച്ചു.


ഇന്നിനി എന്തു ചെയ്യും? മ്യൂസിയത്തിലേക്കു പോകണോ, വീട്ടില്‍ പോകണോ? വീട്ടിലേക്കാണെങ്കില്‍ ദേവരാജന്‍ മാഷിനെ കണ്ടിട്ടു പോണോ, അയ്യങ്കാളിയെ മീറ്റ് ചെയ്തിട്ടു പോണോ?”


ആകെ കണ്‍ഫ്യൂഷന്‍, ഒരിടത്തേക്കു രണ്ട് വഴികളുണ്ടാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പ്രശ്നം. സാധാരണ ഓഫീസില്‍ നിന്നിറങ്ങി വയലാറിന്നോട് രണ്ട് കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമ്പോഴേക്കും ആരെങ്കിലും വഴികാണിച്ചു തരും. പിന്നെ അതിന്നു പിറകേയങ്ങ് പോയാല്‍ മതി. ഇന്നാണെങ്കില്‍ നിരത്തുകളില്‍ ഒരു ഈച്ചയെപ്പോലും കാണാനില്ല.


ങ്യാ‍...ഹ ഹ - ഈയെലിന്റെ ഫോണ്‍ മണിയടിച്ചു (ക്ഷമിക്കണം -മണിയുടെ ചിരിചിരിച്ചു തുടങി).

ചാലക്കുടി ചന്തക്കു പോയപ്പം...

ചന്ദനച്ചോപ്പുള്ള

മീങ്കാരിപ്പെണ്ണിനെ കണ്ടേ ഞാന്‍....മണി പാടിത്തുടങ്ങി


ഹലോ...

നീപടത്തിനു വരുന്നോ?“ ഫോണിന്റെ മറുതലക്കല്‍നിന്നും ഈയെലിനെ സ്ഥിരം വഴിതെറ്റിക്കുന്ന ശ്രീജിത്തിന്റെ ശബ്ദം.


ഓ... ഞാന്‍ റെഡി, എവിടെ വരണം? ആരൊക്കെയുണ്ട് കൂടെ?

രോഗിയുടെ ഇച്ഛയും വൈദ്യന്റെ കല്‍പ്പനയും ഒന്നായ അവസ്ഥ. സന്തോഷാധിക്ക്യത്തില്‍ ചുമ്മാ ഒരുപിടി ചോദ്യങ്ങള്‍.


നീ ന്യൂതീയേറ്ററിലേക്കു പോരു, ടിക്കറ്റ് എടുത്തിട്ടുണ്ട്. ക്രേസി ഗോപാലനാണ് പടം. പടം തുടങ്ങിയാല്‍ ഞങള്‍ അകത്തു കയറും. വാതിലില്‍ നില്‍ക്കുന്നയാളോട് നിന്റെ പേര് പറഞ്ഞേക്കാം.


“‘ന്യൂ എവിടാ?”

"ഓവര്‍ബ്രിഡ്ജിന്റെ താഴെ, ബസ്റ്റാന്റിന്നടുത്ത്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നീ അവിടെ വന്നിട്ട് വിളിച്ചാല്‍ മതി" ഇപ്രാവശ്യം മറുപടി നായരുടെ വകയായിരുന്നു. അതു എപ്പോഴും അങ്ങനെയേ വരൂ, വഴിതെറ്റിക്കുന്ന വഴി എപ്പോഴും നായരുടെ വകയായിരിക്കും.


(അപരിചിത വായനക്കാര്‍ക്കു വേണ്ടി: ഞങളുടെ നായര്‍ തനി 916പ്യൂരിറ്റി നസ്രാണിയാണ്. ജോബിന്‍ എന്നതാണ് അവന്‍ സ്വയം വിളിക്കുന്ന പേര്. ഒരിക്കല്‍ അവന്‍ എയര്‍ടെല്‍ ഫോണ്‍ കണക്ഷന്‍ എടുത്തപ്പോള്‍, ബിമലിന്റെ ഫോണില്‍ പുതിയ നമ്പര്‍ വേര്‍തിരിച്ചറിയാനിട്ട പേരാണ് jobinAir. പിന്നീട് അതു Jobi Nair ആകുകയും, ഒടുവില്‍ ചുരുങ്ങി nair ആകുകയും ചെയ്തു. )


അതിനിടയില്‍ വഴിയേ പോയ ഓട്ടോകാരനെ തടഞ്ഞു നിര്‍ത്തി ഈയല്‍ അതില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.

ഡ്രൈവര്‍: എവിടെ പോണം?

ഈയല്‍: ബസ് സ്റ്റാന്റ് .


ബസ് സ്റ്റാന്റ് കണ്ടതും വണ്ടിയില്‍ നിന്നും ചാടിയിറങി നായരെ ഫോണ്‍ ചെയ്തു. നായര്‍ വഴി പറഞു തുടങ്ങി. ഈയല്‍ നടന്നും തുടങി.


ജോബിന്‍: നീ ബസ് സ്റ്റാന്റിന്റെ മുന്നില്‍ റെയില്‍`വേ സ്റ്റേഷ്നു അഭിമുഖമായി നിന്നിട്ടു ഇടത്തോട്ടു നടന്നോ..

ഈയല്‍ പറഞ്ഞതു അനുസരിച്ചു. നേരേ വലത്തോട്ടു നടന്നു....


ജോബിന്‍: നീ ഇപ്പോള്‍ നേരേ ഓവര്‍ബ്രിഡ്ജ് കാണുന്നില്ലെ? ഇടത്തേവശത്തായി തിയേറ്റര്‍ കാണുന്നില്ലെ? അകത്തേക്കു കയറിപ്പോരു, വാതില്‍ക്കല്‍ പറഞിട്ടുണ്ട്.

ഈയെല്‍ ദൂരെ ഓവര്‍ബ്രിഡ്ജ് കണ്ടു. നേരേ വലത്തു കണ്ട തിയേറ്ററിലേക്കു നോക്കി.


ക്രേസിഗോപാലന്‍..... ന്യൂ തിയേറ്റര്‍, നാലു കളി. തിയേറ്ററിന്നു സമീപത്തെ പോസ്റ്റര്‍ കണ്ടതും തിയേറ്ററിലേക്കു അവന്‍ പാഞ്ഞു കയറി.


എന്റെ പേര്‌ അഭിലാഷ് ഈയെല്‍‍. വാതില്‍ തുറക്കൂ...

ഒരു അശരീരി കേട്ടു ശ്രീകുമാര്‍ തീയേറ്ററിലെ വാതില്‍ സൂക്ഷിപ്പുകാരന്‍ പേടിച്ചു അവിടെയാകെ ടോര്‍ച്ചടിച്ചു നോക്കി. പടം തുടങ്ങിയിട്ടു അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അകത്തെ വെളിച്ചവും വരാന്തയിലെ വെളിച്ചവും അണഞ്ഞിട്ടും ഏറെ നേരമായി. അതും സാക്ഷാല്‍ ട്വെന്റി 20 എന്ന ചിത്രം. അശരീരി നടത്താന്‍ എക്സ്പെര്‍ട്ടായ സലിം കുമാറും ബിജുക്കുട്ടനുമൊക്കെ അകത്തൊണ്ട് താനും. പിന്നെ ഇതാരാവും....


എനിക്കു ഇപ്പോള്‍തന്നെ 'ക്രേസി ഗോപാലന്‍' എന്ന പടം കാണണം, വാതില്‍ തുറക്കൂ.... എന്റെ കൂട്ടുകാര്‍ അകത്തുണ്ട്. വീണ്ടും അതേ ശബ്ദം, സംസാരത്തിനാകെ ഒരു വൈപ്പിന്‍ ടച്ചും...


ഇതെന്തു കഥ, ‘ക്രേസി ഗോപാലന്‍ ഇപ്പോള്‍ ന്യൂ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്‌. അത്യാവശ്യത്തിനു വടിയായും ഉപയോഗിക്കാവുന്ന ടോര്‍ച്ച്‌ കത്തിച്ച് അയാള്‍ വിശദമായിത്തന്നെ അവിടെയാകെ നോക്കി. അപ്പോള്‍ തൊട്ടു മുന്നിലൊരുവന്‍, അവന്റെ പല്ലുകള്‍ കൊഴിഞ്ഞു താഴെപ്പോകാതിരിക്കാന്‍ വലിച്ചു കെട്ടിയ വേലിയില്‍ തട്ടി പ്രകാശം തിരിച്ചു വന്നു.


അല്ല മോനെ, നീ ആരുടെ കൂടെയാ വന്നെ? അച്ഛനുമമ്മയും എവിടെയിരിക്കുന്നു? വരൂ, ചേട്ടന്‍ കൊണ്ടാക്കാം. അയാള്‍ മാന്യമായി സ്നേഹത്തോടെ കുട്ടിയോടു പറഞ്ഞു.


പരിഹസിക്കരുതു, ഞാന്‍ സി.ഡാക്കിലെ യുവശാസ്ത്രജ്ഞനാണ്‌ എന്നു പറഞ്ഞവന്‍ തന്റെ ഐ. ഡി കാര്‍ഡെടുത്തു വീശി.


ഓഹോ, അപ്പോള്‍ അങ്ങനാണല്ലെ? വലിയ വലിയ കമ്പനികള്‍ക്കു പേരു ദോശം ഉണ്ടാക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും, പോയി ടിക്കറ്റ്‌ എടുത്തു കൊണ്ടു വാടാ...കയ്യിലിരുന്ന ടോര്‍ച്ചില്‍ അയാള്‍ പിടി മുറുക്കി.


ചേട്ടാ എന്റെ കൂട്ടുകാര്‍ അകത്തുണ്ട്‌... അവന്‍ ദയനീയമായി വീണ്ടും മൊഴിഞ്ഞു.

അതിന്നു ഞങള്‍ എന്തുവേണം? ഒന്നിനൊന്നു ഫ്രീ കൊടുക്കുന്ന പരിപാടി ഇതുവരെ തീയേറ്ററുകളില്‍ തുടങ്ങിയിട്ടില്ല മോനേ.... വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.... പോയി ടിക്കെറ്റ്‌ എടുത്തോണ്ട്‌ വാ പയലേ.... അയാള്‍ ടോര്‍ച്ച് തിരിച്ചു പിടിച്ചു കഴിഞ്ഞു.


വെറുതേ പല്ലിലെ കമ്പി പാഴാക്കണ്ട, ഇനിയിവിടെ നിന്നാല്‍ കമ്പിയിടാന്‍ ഒരു പല്ലുപോലും ബാക്കിയുണ്ടാവില്ല... അവന്‍ പതിയെ പുറത്തേക്കു നടന്നു, പിന്നെ ഓടി...


പുറത്തെത്തിയ ഉടനേ ആ തിയേറ്ററില്‍ കയറാന്‍ കാരണമായ പോസ്റ്റെറിനെയവന്‍ രൂക്ഷമായി നോക്കി. അപ്പോഴും നടന്‍ ദിലീപും, ‘ന്യൂവില്‍ ദിവസേന നാലു കളി എന്നെഴുതിയ തുണ്ട് പേപ്പറും അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കയറിയ തിയേറ്ററിന്റെ പേര് അവനൊന്നു ശ്രദ്ധിച്ചു വായിച്ചു.


ശ്രീകുമാര്‍


ഹലോ... നായരേ, നിങ്ങളേതു തീയേറ്ററിലാ? “

ന്യൂവില്‍...., പടം തുടങ്ങിയിട്ടു കുറേ നേരമായി. നീയെവിടാ...?“നായരുടെ മറുപടിയും മറു ചോദ്യവും


ദാ.. ഞാനെത്തി..., ചേട്ടാ ന്യൂ എവിടാ? “- വഴിപോക്കരോടു ന്യൂവിലേക്കുള്ള വഴി അവന്‍ തിരക്കുന്നത്‌ നായര്‍ ഫോണില്‍കൂടി വ്യക്തമായി കേട്ടു.

ദോ... ആ കാണുന്ന ഓവര്‍ബ്രിഡ്ജിന്റെ താഴെ - മുമ്പു കണ്ട ഓവര്‍ബ്രിഡ്ജിന്റെ എതിര്‍ ദിശയില്‍ കൈ ചൂണ്ടിക്കൊണ്ട് ഒരു വഴിപോക്കന്റെ സഹായം.


ഇവിടെമുഴുവന്‍ ഓവര്‍ബ്രിഡ്ജാണല്ലെ? ഇതിത്തിരി ഓവറായിപ്പോയി.

ഓട്ടോക്കാരന്റെയടുക്കല്‍ ന്യൂവിലെത്തിക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. മാനം രക്ഷിക്കാമായിരുന്നു. ഈയെല്‍ ആത്മഗതം ചെയ്തുകൊണ്ട്‌ ന്യൂ തിയേറ്റര്‍ ലക്ഷ്യമാക്കിയോടി.


അവിടെ പേരു പറഞ്ഞപ്പോള്‍ കതക് തുറന്നു കൊടുത്തു. ഈയെല്‍ അകത്തു കയറി. ആകെ ഇരുട്ട്. വീണ്ടും നായരെ വിളിച്ചു. എന്നിട്ടു തന്റെ ഫോണ്‍ ഇടതു കയ്യില്‍ പിടിച്ചു ഇടതു ചെവിയില്‍ വെച്ചു.


നായര്‍ : ഞങ്ങള്‍ നിന്റെ വലതു ഭാഗത്ത് ഉണ്ട്.

ഈയെല്‍ ഇടത്തേക്കു തലവെട്ടിച്ചു നോക്കി. കാണുന്നില്ലല്ലോ?....


നായര്‍ : എടാ ഞങ്ങള്‍ നിന്റെ വലതു വശത്താണ്.

ഈയല്‍ വീണ്ടും ഇടതു വശത്തേക്കു നീങ്ങി.


നായര്‍ : എടാ ഞങ്ങള്‍ നിന്റെ ചോറുണ്ണുന്ന കയ്യുടെ വശത്താണ്.

“ആ കയ്യിലല്ലെ ഞാന്‍ മൊബൈല്‍ പിടിച്ചിരിക്കുന്നതു?“ - ഈയെലിന്റെ മറുചോദ്യം.


ഇത്രയുമായപ്പോഴേക്കും ശ്രീജിത്തിനു വിവരം വെച്ചു. അവന്‍ നായരുടെ കയ്യില്‍നിന്നും ഫോണ്‍ വാങ്ങി ഈയെലിനോട് പറഞ്ഞു....

ഡാ.... നിന്റെ ഇടത്തേക്കു നോക്കെടാ......


ഈയെല്‍ തിരിഞ്ഞു നോക്കി.

അളിയാ‍....... “,


ഈയലിന്റെ, ‘യുറേക്കാ..യ്ക്കു സമമായ വിളി കേട്ട് തിയേറ്ററിലെ സകലജനങ്ങളും തിരിഞ്ഞു നോക്കി.


---ശുഭം‌‌‌---

12 comments:

Irshad said...

ഒരു അശരീരി കേട്ടു ശ്രീകുമാര്‍ തീയേറ്ററിലെ വാതില്‍ സൂക്ഷിപ്പുകാരന്‍ പേടിച്ചു അവിടെയാകെ ടോര്‍ച്ചടിച്ചു നോക്കി. പടം തുടങ്ങിയിട്ടു അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അകത്തെ വെളിച്ചവും വരാന്തയിലെ വെളിച്ചവും അണഞ്ഞിട്ടും ഏറെ നേരമായി. അതും സാക്ഷാല്‍ ട്വെന്റി 20 എന്ന ചിത്രം. അശരീരി നടത്താന്‍ എക്സ്പെര്‍ട്ടായ സലിം കുമാറും ബിജുക്കുട്ടനുമൊക്കെ അകത്തൊണ്ട് താനും. പിന്നെ ഇതാരാവും....

ധനേഷ് said...

മച്ചൂ..
സൂപ്പര്‍..
ഈയലിനെ ചവിട്ടിക്കൂട്ടിയല്ലോ...
അഥികം താമസിയാതെ അടുത്ത പോസ്റ്റുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
(ഇനിയെങ്കിലും എന്നെപ്പോലെ സ്ഥിരമായി പോസ്റ്റിട്ടുകൂടെ?? )

തവമിത്രം said...

Irshu kalakki, kollaaam, best of luck. narmam thulumbunna reethiyil manoharamaya varnnana. Good Luck.

അമതന്‍ said...

ഓ അപ്പോള്‍ ഇതു നിന്റെ സ്ഥിരം പരിപാടി ആണ് അല്ലെ...? നിന്റെ കൂടെ ഒരിക്കല്‍ സിനിമക്ക് വന്നതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല..പാവം ഈയേല്‍ ...ഒരു രക്ത സാക്ഷികൂടി. കൊള്ളാം ....വായിക്കാന്‍ രസമുണ്ട്

ദീപ said...

paavam eeyel ...
swanthamayi oru blog undennu paranju enthu ahankaravum aakamenno...:)

aaranu adutha ira?
note: dhaneshe nee comment ittu ennokke vechu irka veruthe vidumennu nokkanda ...mikkavarum ninakkittayirikkum aduthath....

JAGRATHIII

Irshad said...

ധനേഷ്,
ഈയെല്‍ ഇപ്പോള്‍ ഹാപ്പിയാണെന്നാ എനിക്കു തോന്നുന്നതു. ഇപ്പോള്‍ സിഡാക്കില്‍ പലരും അവനെ അന്വേഷിച്ചു തുടങിയിട്ടുണ്ട്. എന്നെ ചവിട്ടിക്കൂട്ടുന്നതു എപ്പോഴാണെന്നു അറിയില്ല.

അനില്‍, അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി... ഇതൊരു തമാശമാത്രം.

അമതാ,
ഇതു സ്ഥിരം പരിപാടി തന്നെ. ഈയെല്‍ ഇന്നലെ വൈകിട്ടു എനിക്കു വേണ്ടി വയലാറിന്നടുത്തു കാത്തു നില്‍ക്കുമ്പോഴായിരുന്നു പോസ്റ്റിട്ടതു. നമ്മുടെ സിനിമായ്ക്കുപോക്കു ഓര്‍മ്മിപ്പിച്ചതിനു നന്ദി. കമന്റിയതിനും നന്ദി.

ദീപേ, അഹങ്കാരമെന്നു പറയരുതു. ഈയലിന്റെ മൌനാനുവാദം കിട്ടിയിരുന്നു.(ഇല്ലെങ്കിലും ഇതിവിടെ വീണേനെ). ഇയ്യിടെയായി അവനിത്തിരി അഹങ്കാരമുണ്ട്. ഇന്നലെ ഞാന്‍ അതു അനുഭവിക്കുകയും ചെയ്തു.

പിന്നെ, അടുത്ത ഇര? അതു സസ്പെന്‍സാ....

ചെലക്കാണ്ട് പോടാ said...

"വെറുതേ പല്ലിലെ കമ്പി പാഴാക്കണ്ട, ഇനിയിവിടെ നിന്നാല്‍ കമ്പിയിടാന്‍ ഒരു പല്ലുപോലും ബാക്കിയുണ്ടാവില്ല...‘ അവന്‍ പതിയെ പുറത്തേക്കു നടന്നു, പിന്നെ ഓടി...
പുറത്തെത്തിയ ഉടനേ ആ തിയേറ്ററില്‍ കയറാന്‍ കാരണമായ പോസ്റ്റെറിനെയവന്‍ രൂക്ഷമായി നോക്കി. അപ്പോഴും നടന്‍ ദിലീപും, ‘ന്യൂ‘വില്‍ ദിവസേന നാലു കളി എന്നെഴുതിയ തുണ്ട് പേപ്പറും അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു."

********************************

ശരിക്കും ചവിട്ടിക്കൂട്ടി അല്ലേ....

ഇര്‍ഷാദേ നിങ്ങള്‍ ഈയെല്‍ എന്നും നമ്മള്‍ അഭിലുവെന്നും വിളിക്കുന്ന കഥാനായകന്‍ ദാ ഇവിടെ ഡെസ്പ് ആയി നടക്കുന്നു.....

സിഡാക്കില്‍ ഡെബ്യൂ നടത്തിയ ദിവസം തന്നെ അവന്‍റെ അക്രമ മണ്ടത്തരങ്ങള്‍ കണ്ട് മാഡം പോലും ഞെട്ടിപ്പോയി.....
അതെല്ലാം കഥാരൂപത്തില്‍ റെഡിയായി വരുന്നു......

Irshad said...

“ആദ്യവര്‍ഷങ്ങളില്‍ ഏഴാം മൈലിലെ അന്തേവാസിയായിരുന്ന നാടന്‍പാട്ടുകാരന്‍ ഹോസ്റ്റലിലേക്കു മാറിയത്‌ ആ വര്‍ഷത്തെ തിയറി പരീക്ഷ കഴിഞ്ഞായിരുന്നു. കൂടെയുണ്ടായിരുന്ന നിഷാദ്‌, "ഉറക്കം വരുന്നല്ലോടാ, എന്തു ചെയ്യും?" എന്നു ചോദിച്ചാല്‍ അല്‍പ്പം സമയത്തിനുള്ളില്‍, അതുവരെ പഠിച്ചുകൊണ്ടിരുന്ന നമ്മുടെ പാട്ടുകാരന്‍, ഉറക്കം വന്നാല്‍ ചെയ്യേണ്ടതെന്തെന്നു കാണിച്ചു കൊടുത്തിരിക്കും. ആ കൂര്‍ക്കം വലിയുടെ ശബ്ദം കാരണം നിഷാദിന്റെ ഉറക്കവും പമ്പകടക്കും. അതുവരെ എല്ലാ വിഷയങ്ങളും ആദ്യം തന്നെ ജയിച്ചയാള്‍ അപ്രാവശ്യം ഹോസ്റ്റലില്‍ നിന്നും പോയി എഴുതിയ രണ്ട്‌ ലാബ്‌ പരീക്ഷകളിലും പരാജയപ്പെട്ടു ആഘോഷപൂര്‍വ്വം ഹോസ്റ്റല്‍ ജീവിതം തുടങ്ങിയതും ചരിത്രം.“

ഇതു എന്റെ ആദ്യപോസ്റ്റുകളിലൊന്നില്‍ (പരീക്ഷാ കാലങ്ങള്‍ http://vikrithi.blogspot.com/2007/06/blog-post_11.html ) ഈയെലിനെ കുറിച്ചു വിവരിച്ച ഭാഗമാണിത്.

രജിത്തേ, നമുക്കൊരു ഈയല്‍ചരിതം ആട്ടക്കഥ തന്നെ എഴുതാമെടാ... എന്റെ ആമുഖം ഇത്രയും ഉണ്ടെങ്കില്‍ കഥകള്‍ എന്തുമാത്രം ഉണ്ടാകുമെന്നു നിനക്കു ഊഹിക്കാവുന്നതല്ലെയുള്ളൂ...

വിഷ്ണു | Vishnu said...

“പരിഹസിക്കരുതു, ഞാന്‍ സി.ഡാക്കിലെ യുവശാസ്ത്രജ്ഞനാണ്‌ “
മാച്ചു നിന്‍റെ നര്‍മ്മ ബോധം സമ്മതിച്ചിരിക്കുന്നു. എഴുത്ത് കലക്കീട്ടുണ്ട്. വീണ്ടും രസകരമായ വിഭവങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു

കാപ്പിലാന്‍ said...

നാട്ടുകാരാ ,

സുഖം തന്നെയല്ലേ .ക്രേസി ഈയല്‍ വായിച്ചു .നന്നായി എഴുതിയിരിക്കുന്നു .ആശംസകള്‍ .

Irshad said...

വിഷ്ണൂ,നിങ്ങളുടെ പ്രോത്സാഹനമാണ് എന്നെക്കൊണ്ട് ഈ കടുങ്കൈയ്യെല്ലാം ചെയ്യിക്കുന്നതു.നന്ദി.

നാട്ടുകാരാ, വന്നതില്‍ വളരെ സന്തോഷം. ജീവിതം സുഖമായി പോകുന്നു...

Anonymous said...

മച്ചു കലക്കി . super

സി.ഡാക്കിലെ യുവശ്രസ്ത്രജ്നനായ Dr.ELine നാട്ടിച്ചല്ലോ മാഷെ .


എന്നാ അടുത്ത റിലീസ് ?

പഴയ ചില വികൃതികള്‍