ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, January 21, 2010

ബാലന്‍ മാഷിന്റെ ശുഷ്കാന്തി.

വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയാല്‍ നേരെ മ്യൂസിയത്തിലേക്ക് പോകുന്ന ശീലം തിരുവനന്തപുരത്തു വന്നന്നു തുടങ്ങിയതാണ് ‍. മ്യൂസിയത്തിലുണ്ടാവുമെന്നു പറഞ്ഞു സഹമുറിയന്മാരായ ബാലനും ഷിബുവും ഓഫീസില്‍ നിന്നും ഇറങ്ങിയിട്ടു ഏറെനേരവുമായി. മ്യൂസിയത്തിലെത്തിയപ്പോള്‍, പണ്ടു അശോകമരച്ചോട്ടില്‍ രാമന്‍ സീതയെ കാത്തിരുന്നതു പോലെ അവിടത്തെ അശോകമരത്തണലില്‍ അവരിരിക്കുന്നതു ഞാന്‍ ദൂരെ നിന്നേ കണ്ടു.

മ്യൂസിയത്തിലുണ്ടെന്നു കൂട്ടുകാര്‍ അറിയിച്ചാലതു ഈ അശോകമരത്തണലിലാണെന്നു അന്നു പ്രത്യേകിച്ചു പറയേണ്ടതില്ലായിരുന്നു. സീതയും രാധയുമൊന്നും വരില്ലെങ്കിലും കൂട്ടുകാരായ എല്ലാ രാമന്മാരും കൃഷ്ണന്മാരും അന്നൊക്കെ വൈകുന്നേരങ്ങളില്‍ അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നു.

അടുത്തെത്തിയപ്പോള്‍ അവരുടെ മുഖത്തു കണ്ടതു രാമന്റെ ദു:ഖമല്ല, പകരം രാധയെ കാണുമ്പോഴുള്ള കൃഷ്ണന്റെ ആഹ്ലാദം.

രാമലക്ഷ്മണന്മാര്‍ ഇന്നു വളരെ സന്തോഷത്തിലാണല്ലോ? അല്ലാ, ഏതെങ്കിലും സീതമാരെ തടഞ്ഞോ? ചിരിച്ചു മറിയുന്ന ഷിബുവിനെ നോക്കി ഞാന്‍ ചോദിച്ചു.

ഇല്ലളിയാ, ഇന്നിവിടെ ശൂര്‍പ്പണഹമാരേയുള്ളൂ.... പിന്നെ ചിരിപ്പിക്കാന്‍ ഈ വടിവേലുവും. അവന്‍ ചിരി നിര്‍ത്താതെ മറുപടി പറഞ്ഞു.

പിന്നെ, എന്തായിരുന്നൊരു അട്ടഹാസം? അങ്ങു, റോഡില്‍ നിന്നേ കേട്ടല്ലോ ? -എന്റെ ചോദ്യം.
അതോ, അതു ഈ ബാലന്മാഷിനെ പാട്ടുപടിപ്പിച്ചതാ?

ഓഹോ, ഒന്നു പാടിയേ ബാലാ, ഞാനൊന്നു ചിരിക്കട്ടെ.

ബാലന്‍ പാടിത്തുടങ്ങി.

“കരിമിളിക്കുരുവിയെ കണ്ടില്ലാ....
ചിരിമൊളിച്ചിലമ്പൊളി കേട്ടില്ലാ....“

‘ഴ‘ യിക്കു പകരം കൂളായിട്ടു ‘ള’യിട്ട പാട്ടു കേട്ടപ്പൊഴേ എനിക്കു ചിരി പൊട്ടി.

പിന്നെ ബാലനെന്ന തമിഴനായ കൂട്ടുകാരനെ ഷിബു, ‘ഴ’ എന്ന അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി.

ഞാനൊന്നു കറങ്ങി വരുംബോഴും ഷിബു ‘ഴ’യും ബാലന്‍ ‘ള’യും പറഞ്ഞിരിക്കുന്നു.

ഡേ, ഇതിന്നൊന്നും തീരുമെന്നു തോന്നുന്നില്ലല്ലോ ഷിബുവേ?
“ഏയ്, പ്രതീക്ഷക്കു വകയുണ്ട്. ഇവനെന്നെങ്കിലും ശരിയാവും, എന്തായാലും ബാലനു നല്ല ശുഷ്കാന്തിയുണ്ട്.“ ഷിബുവിന്റെ സര്‍ട്ടിഫിക്കറ്റ്.

ശുഷ്കാന്തിയുടെ അര്‍ത്ഥം തിരഞ്ഞു മിനക്കെടാനൊന്നും ബാലന്‍ പോയില്ല. സാഹചര്യമനുസരിച്ചു അതിനൊരു നല്ല അര്‍ത്ഥമാണെന്നും, അതൊരു അഭിനന്ദനമാണെന്നും അവനു മനസ്സിലായി. അഭിമാനത്തോടെ അവന്‍ ഞങ്ങളോടൊത്തു നടന്നു.

പിന്നീട്, അലഞ്ഞുതിരിഞ്ഞു കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ എത്തി. അവിടെയൊരു മിമിക്സ് പരിപാടി നടക്കുന്നു. അതിലെ കലാകാരന്മാര്‍ നാട്ടിന്‍ പുറത്തെ എല്‍.പി.സ്കൂള്‍ അദ്ധ്യാപകനായ “ബാലന്മാഷിന്റെ ശുഷ്കാന്തി“ വിവരിക്കുകയാണു. നല്ല മനോഹരമായ അവതരണം.

ബാലന്മാഷിന്റെ കഥ എന്നു കേട്ടതും ബാലനു ഉത്സാഹം കൂടി. അതും ഷിബു കുറച്ചു മുന്‍പ് തനിക്കുണ്ടെന്നു പറഞ്ഞ ‘ശുഷ്കാന്തിയെ‘ കുറിച്ചുള്ള കഥ. ബാലന്‍ ശുഷ്കാന്തിയോടെ ചെവികൂര്‍പ്പിച്ചു നിന്നു.

സ്റ്റേജില്‍ ഒരു റ്റീച്ചര്‍, പിരിഞ്ഞുപോകുന്ന ബാലന്മാഷിനെ പുകഴ്ത്തി സംസാരിച്ചു തുടങ്ങി.

“അന്നൊരു ദിവസം, അതിഭയങ്കരമായി തകര്‍ത്തുപെയ്യുന്ന മഴ. സ്കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കുട്ടികളും അദ്ധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ മുകളിലേക്കു നോക്കി നിന്നു. അപ്പോള്‍, ഒന്നും ആലോചിച്ചു സമയം കളയാതെ ബാലന്മാഷ് മുണ്ടു മടക്കിക്കുത്തി കെട്ടിടത്തിന്റെ ഉത്തരത്തിലേക്കു വലിഞ്ഞു കയറി പൊട്ടിയ ഓടൊക്കെ മാറ്റിയിട്ടു. അപ്പോള്‍ മുകളിലേക്കു നോക്കി നിന്ന അദ്ധ്യാപകരും കുട്ടികളും വായ പൊളിച്ചു നിന്നു കണ്ടു.“

എന്തു?

രണ്ടാമന്‍ കൈമലര്‍ത്തി.

അതേ, നമ്മളെല്ലാവരും വാ പൊളിച്ചു നിന്നു കണ്ടില്ലേ...., ബാലന്മാഷിന്റെ ശുഷ്കാന്തി.

പറച്ചിലിന്റെ സ്റ്റൈലും പറയുന്നയാളിന്റെ ഭാവവുമെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍, പതിയെ ശ്രോതാക്കളില്‍ ചിരിപൊട്ടി. അവര്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഞങ്ങളുടെ ബാലന്മാഷ് മാത്രം വായയും പൊളിച്ചു നിന്നു. പിന്നെ സംശയത്തോടെ ഷിബുവിനെ നോക്കി.

എന്നിട്ടു പതിയെ ഷിബുവിന്റെ അടുത്തെത്തി ചോദിച്ചു.
ആക്ച്യുലി, എന്താ ഈ ശുഷ്കാന്തി?

കുറച്ചു മുന്‍പു നീ ’ഴ‘ എന്ന അക്ഷരം പഠിക്കാന്‍ കാണിച്ച താല്പര്യമില്ലേ, ആ താല്‍പ്പര്യത്തെയാണ് ശുഷ്കാന്തി എന്നു പറയുന്നതു. ഷിബു പറഞ്ഞു കൊടുത്തു.

എന്നിട്ടും ബാലന്‍ സംശയിച്ചു നിന്നു. പിന്നെ ചോദിച്ചു
പിന്നെന്തിനാ നീയും, ഇവരൊക്കെയും ഇത്രയും തലകുത്തി ചിരിക്കുന്നതു?

ഷിബുവിനു ഉത്തരം മുട്ടി.

അപ്പോഴേക്കും സ്റ്റേജില്‍ പുതിയ സന്ദര്‍ഭം വിവരിച്ചു തുടങ്ങി. അടുത്ത ചോദ്യത്തിനു മുന്‍പ് അവന്‍ ബാലന്റെ അടുക്കല്‍ നിന്നും അല്‍പ്പം മാറിനിന്നു.

ആ കഥയുടെയും ഒടുവില്‍ ബാലന്‍‌മാഷ്, മുണ്ടു മടക്കിക്കുത്തി എവിടെയൊക്കെയോ വലിഞ്ഞു കയറി കാര്യങ്ങള്‍ സാധിച്ചു തിരിച്ചിറങ്ങി. വായും പൊളിച്ചു നോക്കി നിന്ന കുട്ടികളും നാട്ടുകാരുമൊക്കെ അപ്പോഴും കണ്ടു.

ബാലന്മാഷിന്റെ ശുഷ്കാന്തി.

സദസ്സില്‍ ചിരിയുടെ മാലപ്പടക്കം. സദസ്സിലെ തമിഴനായ ബാലന്‍ മാഷിനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. ബാലന്‍ കൂടെ നിന്ന എന്നോട് ആരാഞ്ഞു.

ആക്ച്വല്ലി, എന്താ ഈ ശുഷ്കാന്തി?
എന്റെ ഉത്തരവും ഷിബു പറഞ്ഞതു തന്നെ.

പിന്നെന്തിനാ നിങ്ങള്‍ പൊട്ടിച്ചിരിക്കണേ?
ന്യായമായ ചോദ്യം. പക്ഷെ ഉത്തരമില്ല.

സ്റ്റേജില്‍ പുതിയപുതിയ സന്ദര്‍ഭങ്ങളുടെ വിവരണവും, എല്ലാത്തിന്റെയും ഒടുവില്‍ മുണ്ടു മടക്കിക്കുത്തി ബാലന്മാഷ് എവിടെയൊക്കെയോ വലിഞ്ഞു കയറി കാര്യങ്ങള്‍ സാധിക്കുന്നതും, വായും പൊളിച്ചു നോക്കി നിന്ന കുട്ടികളും നാട്ടുകാരും അദ്ധ്യാപകരുമൊക്കെ ബാലന്മാഷിന്റെ ശുഷ്കാന്തി കാണുന്നതും, കാണികള്‍ അപ്പോഴൊക്കെ ആര്‍ത്തു ചിരിക്കുന്നതും കണ്ട് ബാലന്‍ സംശയത്തോടെ ഷിബുവിനെ നോക്കി നിന്നു.

പരിപാടികള്‍ കഴിഞ്ഞു. ‘ബാലന്മാഷിന്റെ ശുഷ്കാന്തിക്കഥ’ ബാലനൊഴിച്ചു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഞങ്ങള്‍ റൂമിലെത്തി. ഇനി ഭക്ഷണം കഴിക്കണം.

ബാലന്‍ എല്ലാവരോടുമായി പറഞ്ഞു.
ഡേ, നമുക്കു രാജീ കളിക്കാന്‍ പോകാം?

വീണ്ടും ‘ഴ‘ യ്ക്കു പകരം ‘ള’.

‘രാജി‘ റൂമിനടുത്തുള്ള ഹോട്ടലാണ്. നല്ല പൂരിയും ചപ്പാത്തിയുമൊക്കെ കിട്ടുന്ന ഹോട്ടല്‍‌ . ഇവന്‍ ‘ഴ’ പഠിക്കാതെ ഇനിയും അധികം സംസാരിച്ചാല്‍ ആകെ പ്രശ്നമാകും. ഒടുവില്‍ ഇന്നു തന്നെ ബാലന്മാഷിനെ ‘ഴ‘ പഠിപ്പിക്കണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു.

രാത്രി എല്ലാവരും കൂടി വളരെ കഷ്ടപ്പെട്ടു ബാലന്റെ ‘കളി’ എന്നതിനെ ‘കഴി‘ എന്നതാക്കിയെടുത്തു. പഠിക്കുന്ന കാര്യത്തില്‍ ബാലന്മാഷിന്റെ ശുഷ്കാന്തി സമ്മതിക്കേണ്ടതു തന്നെ. ഒടുവില്‍ എല്ലാവരും സമാധാനത്തോടെയുറങ്ങി.

അടുത്ത ദിവസം രാവിലെ....

ഉറങ്ങാന്‍ വളരെ താമസിച്ചതിനാല്‍, ഉണരാന്‍ മടിച്ചു കിടക്കുന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ബാലന്‍ ചാടിയെണീറ്റ് എന്തൊക്കെയോ എടുത്തു പുറത്തേക്കിറങ്ങി. ഡോറിന്റെ ബോള്‍ട്ട് നീക്കുന്ന ശബ്ദം കേട്ട് ഷിബു ചോദിച്ചു.

എന്താ ബാലാ? എങ്ങോട്ടാ ഈ രാവിലെ?

“ഒന്നു കുഴിച്ചിട്ടു ഇപ്പോ വരാം“ - നല്ല ശുഷ്കാന്തിയോടെ അക്ഷരസ്ഫുടതയോടെ മറുപടി പറഞ്ഞു ബാലന്‍ നടന്നു നീങ്ങി.

രാവിലെ ഇവനിതെന്തു പറ്റിയെന്നു കരുതി ചാടിയെണീച്ച ഞങ്ങള്‍ കണ്ടതു തോര്‍ത്തും സോപ്പുമൊക്കെയായി കുളിമുറി ലക്ഷ്യമാക്കി നീങ്ങുന്ന ബാലനെയാണ്.

‘ഇനി ഇവനെ ‘ള‘ പഠിപ്പിക്കാനായിന്നത്തെ രാത്രിയും പാഴാകുമല്ലോ ഈശ്വാരാ...’- തലയില്‍ കൈവെച്ചു ഷിബുവിന്റെ ആത്മഗതം.

കൊള്ളാം, ഇനി ‘ള’ യുടെ പ്രയോഗം പഠിച്ചു കഴിയുമ്പോളവന്‍ ചോദിക്കുക “കളിച്ചിട്ടു കുഴിക്കണോ അതോ കുഴിച്ചിട്ടു കളിക്കണോ” എന്നായിരിക്കും.

ചിരിച്ചുകൊണ്ടു ഞാന്‍ വീണ്ടും പുതപ്പിനടിയിലേക്കു നീങ്ങി.

53 comments:

Unknown said...

കൊള്ളാം, ഇനി ‘ള’ യുടെ പ്രയോഗം പഠിച്ചു കഴിയുമ്പോളവന്‍ ചോദിക്കുക “കളിച്ചിട്ടു കുഴിക്കണോ അതോ കുഴിച്ചിട്ടു കളിക്കണോ” എന്നായിരിക്കും.

ഒത്തിരി ഇഷ്ടമായി.

അരുണ്‍ കരിമുട്ടം said...

ബാലന്‍ മാഷിന്‍റെ ശുഷ്കാന്തി കേട്ടിട്ടുണ്ട്, പക്ഷേ വേറൊരു ബാലനുള്ള കാര്യം അറിഞ്ഞില്ല.
ആക്ച്ച്വലി എന്താ ഈ ശുഷ്കാന്തി???

സ്വപ്നാടകന്‍ said...

ബാലന്‍ മാഷുടെ ശുഷ്കാന്തി നാട്ടിന്‍ പുറത്തെ ഒരു "എ" ഗ്രേഡ് തമാശയായിട്ടാ എന്റെ അറിവ്..അത് സ്കിറ്റിലും ഉണ്ടല്ലേ..?

ഈ ബാലന്‍ കലക്കി മാഷേ..:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:))

കൊള്ളാം

Renjith Kumar CR said...

“കളിച്ചിട്ടു കുഴിക്കണോ അതോ കുഴിച്ചിട്ടു കളിക്കണോ”
:)

ഷൈജൻ കാക്കര said...

കുളപ്പമില്ല!

മമ്മൂട്ടി പറഞ്ഞപോലെ അങ്ങനെയാണെഴുതിയതെങ്ങിലും കുഴപ്പമില്ല എന്നാണ്‌ വായിക്കേണ്ടത്‌, ഏത്‌..

വിഷ്ണു | Vishnu said...

അപ്പോള്‍ അതാണല്ലേ ഈ ശുഷ്കാന്തി.....വെറുതെ തെറ്റിധരിച്ചു

Manoraj said...

appol ningalokke athra nalla dustanmaralla.. alle...

വാഴക്കോടന്‍ ‍// vazhakodan said...

ശുഷ്കാന്തി!!! :)

പട്ടേപ്പാടം റാംജി said...

ബാലന്‍ മാഷ്ക്ക് ഇത്രേം ശുഷ്ക്കാന്തി പോരല്ലോ?
കൊള്ളാം.

ആശംസകള്‍.

jayanEvoor said...

ഹ! ഹ! കലക്കി.
ബാലൻ മാഷിന്റെ ശുഷ്കാന്തിയെ കുറിച്ചുള്ള കഥയ്ക്ക് ബാക്കിയുണ്ട്!
ബാലൻ മാഷിന്റെ യാത്രയയപ്പ് യോഗത്തിൽ വച്ചാണ് സുശീല ടീച്ചർ മാഷിന്റെ ‘ശുഷ്കാന്തി‘യെ പ്രകീർത്തിച്ചത്....

ഒടുവിൽ ഒന്നു നിർത്തി, എല്ലാവരെയും നോക്കി ടീചർ പറഞ്ഞു “ഇതിന്റെ പകുതി ‘ശുഷകാന്തി‘ എന്റെ ഭർത്താവിനുണ്ടായിരുന്നെങ്കിൽ എന്ന്‌ ഈയവസരത്തിൽ ഞാൻ ആഗ്രഹിച്ചു പോവുകയാണ്!“

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
വാളപ്പളം കളിക്കാന്‍ പോകുന്ന കൂട്ടുകാര്‍ ഞമ്മക്കുണ്ട് കേട്ടാ.
:)

Irshad said...

റ്റോംസ് കോനുമഠം,
ആദ്യ കമന്റിനു നന്ദി....

അരുണ്‍ജി,
ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ഇതൊക്കെത്തന്നെയല്ലേ ഈ ശുഷ്കാന്തി?

സ്വപ്നാടകന്‍,
ഏകദേശം പത്തുവര്‍ഷം മുന്‍പാ ഈ സ്കിറ്റ് കണ്ടതു.

വഴിപോക്കന്,
സന്തോഷം.... വീണ്ടും വരിക

Renjith, :) ചുമ്മാ.....

കാക്കരേ, എഴുത്തിലും വായനയിലുമല്ലല്ലോ പ്രശ്നം. പറയുമ്പോഴല്ലേ? കേള്‍ക്കുന്ന ബാക്കിയുള്ളവരുടെ (നമ്മളപ്പറ്റിയല്ല) മനസ്സൊന്നും ശരിയല്ലന്നേ. ശുഷ്കാന്തിയും കളിക്കലുമൊക്കെ പ്രശ്നമാകുന്നതു അവിടെയാ.

വിഷ്ണു, നീ തെറ്റിധരിക്കുമെന്നു എനിക്കു അറിയാമായിരുന്നു. :)

Irshad said...

Manoraj, സന്തോഷം.

വാഴക്കോടന്‍ജി,
വന്നതില്‍ പെരുത്ത സന്തോയം.

pattepadamramji,
ബാലന്മാഷിന്റെ ശുഷ്കാന്തിക്കഥ ഒരുപാടുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന ആ കഥകള്‍ എഴുതി വെറുതെ നിങ്ങളെയൊക്കെ ബോറഡിപ്പിക്കണ്ടാലോ എന്നും കരുതി.

jayanEvoor, തന്നെ തന്നെ... അങനെയൊക്കെയായിരുന്നു അതു. 10 വര്‍ഷം മുന്‍പു കേട്ടതില്‍ ശുഷ്കാന്തി ഇപ്പൊഴും തെളിഞ്ഞു നില്‍ക്കുന്നു.

അനിൽ@ബ്ലൊഗ്, ഇങ്ങനൊക്കെയുള്ള കൂട്ടുകാരുള്ളതിനാലല്ലേ ഞാനൊക്കെ ബ്ലോഗറായതു... സന്തോഷം.

ഷാ said...

നന്നായിരിക്കുന്നു....

കേരളം വിട്ടു പുറത്തു ജോലി ചെയ്യുന്നവര്‍ക്കും ഇതുപോലെ ഭാഷയുമായി ബന്ധപ്പെട്ടു നിരവധി തമാശകള്‍ പറയാനുണ്ടാവും....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചുരുക്കത്തില്‍, കൈതമുള്ളിന്റെ യോഗം അല്ലെ?. അങ്ങോട്ടും ഉളി(ഴി)യാന്‍ വയ്യ, ഇങ്ങോട്ടും ഉഴി(ളി)യാന്‍ വയ്യ..!!

നന്നായിരിക്കുന്നു.

vinus said...

ഹ ഹാ അടിപൊഴി.....ഴ ക്കു ള പറയുമെങ്കിലും തമിഴമ്മാര് സ്നേഹമുള്ളവരാ

പാവപ്പെട്ടവൻ said...

‘ഇനി ഇവനെ ‘ള‘ പഠിപ്പിക്കാനായിന്നത്തെ രാത്രിയും പാഴാകുമല്ലോ ഈശ്വാരാ...’- തലയില്‍ കൈവെച്ചു ഷിബുവിന്റെ ആത്മഗതം.
അണ്ണാച്ചി "ഴ " അവള പെരിയ അച്ചരമാ ............?

Muralee Mukundan , ബിലാത്തിപട്ടണം said...

‘ആഴെ കുളക്കാൻ ‘ ഓരൊരെ ബാലമാഷുന്മാരിങ്ങിട്ട് എറങ്ങിക്കൊള്ളും.....
പഴയകുപ്പിയിൽ നിന്നും,പുതിയ കുപ്പിയിലാക്കി ഈ ‘ശുഷ്കാന്തി‘ അടിച്ചപ്പോൾ ഭയങ്കര ലഹരി കേട്ടൊ..
കിണ്ണങ്കാച്ചി സാധനായിട്ട്ണ്ട് ട്ടോ...

പ്രദീപ്‌ said...

അണ്ണാ ,
മുകളില്‍ പലരും പറഞ്ഞപോലെ ബാലന്മാഷ് ഒത്തിരി ഓടിയിട്ടുണ്ട് . എങ്കിലും വേറൊരുത്തന്റെ പുറത്തു ചാരി അത് പോസ്ടാക്കാന്‍ കാണിച്ച ഈ കഥാകാരനെ ബഹുമാനിക്കുന്നു . ബാലന്‍ മാഷ്‌ കഥയില്‍ ഇച്ചിരി " കുരുമുളക് " കൂടി ചേര്‍ക്കാന്‍ മേലാരുന്നോ ?? പിള്ളേരൊക്കെ ഒന്ന് വായിച്ചു , " ചിന്തിക്കട്ടെ ".
ഈ കഥ എഴുതാന്‍ കാണിച്ച , ശുഷ്കാന്തി ഇനിയുള്ള കഥകളിലും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു .

ഒരു നുറുങ്ങ് said...

:))

ശുഷ്ക്കാന്തിപ്പെട്ടേ!

ശ്രീ said...

അവസാനം ചിരിപ്പിച്ചു.

ബാലന്‍ മാഷുടെ കഥ കേട്ടിട്ടുണ്ട്

Irshad said...

ഷാ, പള്ളിക്കരയില്‍,
വളരെ സന്തോഷം,വന്നതിലും കമന്റിയതിലും.

vinus,

അതെ, നിഷ്കളങ്കരായ സ്നേഹിതര്‍ തന്നെ

പാവപ്പെട്ടവന്‍,

ഴ യും ള യുമല്ല പ്രശ്നം. ഇതിലേതു ഉപയോഗിച്ചാലും വ്യത്യസ്തമായ അര്‍ത്ഥമുള്ള ഓരോ വാക്കുകള്‍ കിട്ടുന്നു എന്നതാണു പ്രശ്നം. പിന്നെ അവരുടെ അക്ഷരമാലയിലില്ലാത്ത വഴങ്ങാത്ത ഒരക്ഷരവും.

ബിലാത്തിപട്ടണം,
നന്ദി.

പ്രദീപ്‌,
ശുഷ്കാന്തിക്കഥ അറിയാത്തവര്‍ കുറവല്ലേ. അതിലുള്ള എരുവും പുളിയും എല്ലാമെടുത്താല്‍ വായനക്കാരെന്നെക്കുറിച്ചു എന്തു ചിന്തിക്കുമെന്നറിയില്ലല്ലോ?
നന്ദി...

ഒരു നുറുങ്ങ് :))

ശ്രീ,

സന്തോഷം.

ദിവാരേട്ടN said...

നല്ല പോസ്റ്റ്‌. നന്നായി ചിരിച്ചു.
മറ്റൊന്ന്,
"ശുഷ്കാന്തി" യെ പ്രകീര്‍ത്തിക്കുന്നതില്‍ എല്ലാവരും കാണിച്ച ശുഷ്കാന്തി കണ്ടല്ലോ...ഹാ... ഹാ...

രഘുനാഥന്‍ said...

പഥികാ...

ബാലന്‍ മാഷ്‌ മുണ്ട് മടക്കി കുത്തുമ്പോഴാണ് ശുശ്കാന്തി കാണുന്നത് അല്ലേ..
മനസ്സിലായി മനസ്സിലായി...ഹ ഹ

Jineesh said...

"കുഴിച്ചിട്ടു കളിക്കണോ അതോ കളിച്ചിട്ടു കുഴിക്കണോ?". സംശയം "അസ്ഥാന"ത്തായല്ലേ? ബാലന്‍ മാഷ്‌ടെ കഥ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പുതിയ ചേരുവയില്‍ കേട്ട സന്തോഷം..

Anil cheleri kumaran said...

വറൈറ്റിയുണ്ട്. ഈ ബാലന്‍ മാഷും കൊള്ളാം.

Areekkodan | അരീക്കോടന്‍ said...

ഈ ശുഷ്കാന്തി കേട്ടിട്ടുണ്ട്.പക്ഷേ ബാലന്‍ മാഷെ പഠിപ്പിച്ചവന്റെ ശുഷ്കാന്തി ആരെങ്കിലും കണ്ടോ? രസ്കരമായി ഈ അവതരണം.

അഭി said...

അവസാന ഭാഗം ശരിക്കും ചിരിപ്പിച്ചു...........


നല്ല ശുഷ്കാന്തി???

Typist | എഴുത്തുകാരി said...

ബാലന്‍ മാഷുടെ ശുഷ്ക്കാന്തി കേട്ടിട്ടുണ്ട്.

Irshad said...

ദിവാരേട്ടാ,
അതേയതേ.... നല്ല ശുഷ്കാന്തി തന്നെ.

രമേഷാ,
ആളെ നീ അറിയും :)

രഘുനാഥന്‍,

എല്ലാം മനസ്സിലായല്ലോ? മിണ്ടണ്ട... ഹ...ഹ...

Jineesh, കുമാരന്‍,

സന്തോഷം..

അരീക്കോടന്‍,
ബാലന്‍ മാഷെ പഠിപ്പിച്ച ഷിബുവിന്റെ ആത്മാര്‍ത്ഥത പ്രശസ്തമാണ്. അതു മറ്റൊരു കഥയിലാവാം.

അഭി, എഴുത്തുകാരി,

വളരെ സന്തോഷം.

താരകൻ said...

നല്ല ‘ശുഷ്കാന്തി’യോടെ തന്നെ വായിച്ചു...വഴരെ ..സോറി വളരെ രസമായി എഴുതിയിരിക്കുന്നു..

ബിന്ദു കെ പി said...

പോസ്റ്റ് രസകരമായി...

Umesh Pilicode said...

kollam mashe aasamsakal

മാഹിക്കാരെ ഇതിലെ ഇതിലെ.... said...
This comment has been removed by the author.
മാഹിക്കാരെ ഇതിലെ ഇതിലെ.... said...

ബാലന്മാഷുടെ കഥ ഞാന്‍ കേട്ടിട്ടില്ല.കേള്‍പ്പിച്ചതിനു നന്ദി.കൂടാതെ -പച്ചപ്പനന്തത്തെ പുന്നാര പൂമുത്തെ പുന്നല്ലിന്‍ തേന”ള”കേ- എന്ന ഗാനം മുന്‍പാരോ compose ചെയ്തതായി കേട്ടിട്ടുണ്ട്. എങ്കിലും എം.ജയചന്ദ്രന്‍ അതിലും മനോഹരമാക്കി പിന്നീട് എന്നും കേട്ടിട്ടുണ്ട്.ഇവിടെയും
-എവിടെയും- അല്ല ഭൂലോകത്തുള്ള സകലമാന എഴുത്തുകാര്‍ക്കും ഈ energy Potential law മാത്രമേ സാദ്ധ്യമാക്കാന്‍ കഴിയുള്ളൂ. ജയ്യ്‌ഹോ!

Shine Kurian said...

പര്യായ നിഘണ്ടുവില്‍ പുതിയ വാക്കായി മാറുമോ ഈ ശുഷ്ക്കാന്തി ?
രസകരമായിരിക്കുന്നു.

ധനേഷ് said...

ബാലന്മാഷ് മലയാളം വായിക്കാനൊക്കെ പഠിച്ചെന്നാ കേട്ടത്..
ഒന്നു സൂക്ഷിച്ചോ; അല്ലെങ്കില്‍ ഈ പോസ്റ്റെഴുതാന്‍ കാണിച്ച ‘ശുഷ്കാന്തി പുള്ളി തല്ലിത്തകര്‍ത്തുകളയും‘!!
:-)

Mahesh Cheruthana/മഹി said...

മാഷേ,
ശുഷ്കാന്തി ഇഷ്ടമായി,എന്നാലും പാവം ബാലന്റെ കാര്യം പുട്ടൂം പളവും കുളചു കളിക്കുമോ?

കിച്ചന്‍ said...

അപ്പം ബാലന്‍ മാഷ് ഇപ്പ "കളിച്ചിട്ടാണോ കുഴിക്കണത് അതോ കുഴിച്ചിട്ടാണോ കളിക്കണത്"??

Jabbus said...

AMMACHEEEE EE.......... SRIHALLIYILEKKULLA VALI....EThu?

ചെലക്കാണ്ട് പോടാ said...

അല്ല വികൃതി ഈ ബാലന്‍ മാഷിനെ ഞാന്‍ അറിയൂലേ... :)

നാളെ കാണുന്പോള്‍ ചോയിച്ചാലോ?

ജോബിന്‍ said...

ഹഹഹ കൊള്ളാം മച്ചൂ കലക്കന്‍ അലക്ക്... പക്ഷെ എനിക്ക് ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്മ വന്നത് നമ്മുടെ ഏഴാം മൈലിലെ ചാമ്പ മരവും... അതില്‍ മച്ചൂ വലിഞ്ഞു കേറിയപ്പോള്‍ കണ്ട മചൂന്റെ ശുഷ്കാന്തിയും ആണ് :-)

Senu Eapen Thomas, Poovathoor said...

ബാലന്‍ മാഷിന്റെ ശുഷ്കാന്തിയേ പിടിച്ചാ കളി... കളി ഇതു തീകളിയാകുമേ.. കൊള്ളാം. നല്ല പോസ്റ്റ്‌..

സെനു, പഴമ്പുരാണംസ്‌.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayirikkunnu..............

mukthaRionism said...

‘ള’
ഒത്തിരി ഇഷ്ടമായി.

ജീവി കരിവെള്ളൂർ said...

കൊഴ്ഴാം ... ഓ, ഞാന്‍ ബാലനല്ലല്ലോ.കൊള്ളാം ....

Irshad said...

എല്ലാ അഭിപ്രായങ്ങളും സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

നന്ദി കൂട്ടുകാരെ. വീണ്ടുമെത്തുക

ദീപക് said...

ഇപ്പഴാ കണ്ടത്‌ "ശുഷ്കാന്തി".
ആക്ച്വല്ലി, ഈ ശുഷ്കാന്തി എന്നു പറയുന്നതു 'ലതു' തന്നെയല്ലെ??

Sureshkumar Punjhayil said...

Kuliyum, Kazikkalum...!
Manoharam, Ashamsakal...!!!

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now http://www.MITTAYI.com

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now www.MITTAYI.com

പഴയ ചില വികൃതികള്‍