ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Friday, August 28, 2009

ഓണം -2009

ഇതു സ്ഥിരം ഓണക്കാല വികൃതി.
ഓഫീസിലെ പൂക്കളമത്സരത്തിനു പൂക്കളം തീര്‍ക്കല്‍.

പടം മാറ്റിയും തിരുത്തിയും വരച്ചു കഷ്ടപ്പെട്ടതു അശ്വതിയാണ്.
ടീം ലീഡര്‍ സുദീപിന്റെ നേതൃത്ത്വത്തില്‍ സനിത്ത്, മുരളി, തിരുവരംഗന്‍, വാസു, ജയന്ത് തുടങ്ങിയവരുടെ ആദ്യാവസാന സജീവ രാത്രി സാനിദ്ധ്യം മണ്ണില്‍ ഇത്രയുമൊക്കെ തീര്‍ത്തു. വന്നും പോയും സഹായം നല്‍കിയവര്‍ ഒരുപാട്. രാത്രി വൈകിയുള്ള പൂവ് ഒരുക്കലിനും, അതിരാവിലെയുള്ള പൂവിടലിനും പെണ്‍കുട്ടികളടക്കമുള്ള ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍പേരുടേയും സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒടുവില്‍ സെക്കന്റ് പ്രൈസും.
പൂവിടാനായി മണ്ണില്‍ തീര്‍ത്തരൂപം

ഒടുവില്‍ പൂവിട്ടപ്പോള്‍


Monday, August 10, 2009

വിലാപം

നോക്കുക,
സൂക്ഷിച്ചു നോക്കേണ്ടതില്ല നീ കൂട്ടുകാരാ,
മിഴികളൊന്നു തുറക്കാന്‍ കഴിഞ്ഞാല്‍
നിന്നെക്കാണാന്‍ നീ പ്രതിഷ്ഠിച്ച
കണ്ണാടിയൊന്നു തകര്‍ക്കാന്‍ കഴിഞ്ഞാല്‍
കാണാമീ ലോകത്തിന്റെ വിലാപങ്ങള്‍

ചെവി വട്ടം പിടിക്കെണ്ടതില്ല, നീയാ
ശബ്ദയന്ത്രത്തിന്‍ നാരുകള്‍ നിന്‍
കര്‍ണ്ണപുടങ്ങളില്‍ നിന്നുമാദ്യം എടുത്തെറിയുക

കേള്‍ക്കുന്നുവൊ നീ,
രോദനങ്ങള്‍, വിലാപങ്ങളും
സഹിക്കാന്‍ കഴിയാതെ നീ വീണ്ടുമാ സംഗീത
ശബ്ദ വീചികളില്‍ ഒളിക്കുവാന്‍ കൊതിക്കുന്നുവോ?

അറിയുക,
വിലാപങ്ങളുതിര്‍ക്കുവാന്‍ തുടങ്ങിയിട്ടു
ശദാബ്ദങ്ങളേറെയായ്‌
ബധിര കര്‍ണ്ണപുടങ്ങളിലാണെല്ലാം പതിച്ചത്‌
ഇന്നു ശബ്ദങ്ങള്‍ പോലുമസ്തമിച്ചുപോയി
കാറ്റുപോലും,
പാറ്റിക്കളഞ്ഞതല്ലാതെ തഴുകിയില്ലൊരുനാളും.

അറിയുക സുഹൃത്തേ, ചരിത്രങ്ങള്‍
ഇവരീ കാടിന്റെ, നാടിന്റെയും മക്കള്‍

സുഖിക്കാന്‍ വോട്ടുകള്‍ തേടി,
രമിക്കാന്‍ യൗവനം തേടി,
ഒളിക്കാനിടം തേടി
വികസനങ്ങള്‍ക്കു മണ്ണുതേടി
അധികാരം എത്താറുണ്ടിവിടെ ഇടക്കിടെ
അധികാരമുള്ളവന്‍ കാടുകള്‍ കയറിയതെപ്പൊഴും
വിലാപങ്ങള്‍ ദാനമായി നല്‍കുവാന്‍
സര്‍വ്വവും നല്‍കിയവര്‍ പോറ്റുന്നു നമ്മളെ,
എന്ന നേരു ഇന്നാരറിയുന്നു.

കേള്‍ക്കുന്നുവോ നീ,
പട്ടിണിയാലും, രോഗങ്ങളാലും
കൂടൊഴിഞ്ഞ പൈതങ്ങള്‍തന്‍
മാതാക്കളുടെവിലാപങ്ങള്‍,
ശാപവാക്കുകളും

കേള്‍ക്കുന്നീലയൊ നീ,
തല ചായ്ക്കാന്‍ സ്വന്തം മണ്ണിലിടം തേടി പോയവര്‍ തന്‍
നെഞ്ചിലേക്കുതിര്‍ക്കുന്ന വെടിയൊച്ചകള്‍,
അവര്‍ തന്‍ വിലാപവും

വരിക സോദരാ,
കടല്‍ കയറിയും അണക്കെട്ടു പൊട്ടിയും
കൊടുങ്കാറ്റടിച്ചും പേമാരിയാലും
പിന്നെ, നാം പരിഷ്കൃതന്‍
വികസനങ്ങള്‍ക്കായി കൂടൊഴിപ്പിച്ചും
തെരിവു തെണ്ടിയാക്കിയ
തകര്‍ന്ന ജനകോടികള്‍ തന്‍
വിലാപങ്ങള്‍ കേള്‍ക്കാം, കാണാം
കഴിയുന്ന മാതിരി കൈത്താങ്ങുമാകാം.

മാളികമുകളില്‍ നിന്നൊന്നിറങ്ങുക താഴേക്കു നീ,
ബിംബങ്ങളെ കാണും കണ്ണാടികള്‍ എറിഞ്ഞുടച്ചു,
നേരുകള്‍ കാണാന്‍, കണ്ണടകളെടുത്തു വെച്ചു
കാറുകളിലേറാതെ കാല്‍നടയായ്‌,
കൈകോര്‍ത്തൊന്നിച്ച്‌ നമുക്ക്‌ നീങ്ങാം.

പഴയ ചില വികൃതികള്‍